നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് & ഗ്രന്ഥാലയം കേരള ടൂറിസം വകുപ്പിൻ്റെയും ഡി.ടി.പി.സി കണ്ണൂരിൻ്റെയും സഹകരണത്തോടെ 2012 വർഷം മുതൽ കുപ്പം മംഗലശ്ശേരി പുഴയിൽ ഉത്തരമേഖലാ വള്ളം കളി മത്സരം സംഘടിപ്പിച്ചു വരുന്നു...ഉത്തര മലബാറിന്റെ ടൂറിസം വികസനത്തിനും സാംസ്കാരിക മുന്നേറ്റത്തിനും നാടിന്റെ കൂട്ടായ്മയ്ക്കും വലിയ മുന്നേറ്റം സാധ്യമാക്കിയ മലബാർ ജലോത്സവം ഈ വര്ഷം ഒക്ടോബർ 29ന് സംഘടിപ്പിക്കുകയാണ്... വ്യത്യസ്ത ജലവിസ്മയ കാഴ്ചകൾ ഉൾപ്പെടുന്ന ആറാം മലബാർ ജലോത്സവം വീക്ഷിക്കുന്നതിന് ഏവരെയും പ്രകൃതി സുന്ദരമായ മംഗലശ്ശേരി പുഴയോരത്തേക്ക് ഹൃദയപൂർവം ക്ഷണിക്കുന്നു.
25 പേര് തുഴയും ഉത്തര മേഖലാ വള്ളംകളി മത്സരം, 15 പേര് തുഴയും ഉത്തര മേഖലാ വള്ളംകളി മത്സരം, വനിതാ വള്ളംകളി മത്സരം, നാടൻ വള്ളങ്ങളുടെ മത്സരം, ആലപ്പുഴയിൽ നിന്നുള്ള ചുണ്ടൻ വള്ളങ്ങളുടെ മത്സരം മത്സരം എന്നിവയാണ് മലബാർ ജലോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന മത്സരങ്ങൾ.
ഗോവൻ അഡ്വഞ്ചർ പ്രോഗ്രാമായ ഫ്ലൈബോർഡ് പ്രകടനം മലബാർ ജലോത്സവത്തിൻ്റെ വ്യത്യസ്ത കാഴ്‌ചയാണ്. വിദേശ അഡ്വഞ്ചർ രംഗത്ത് പ്രാവീണ്യം തെളിയിച്ച താരങ്ങളാണ് ഫ്ലൈബോർഡിന് നേതൃത്വം നൽകുന്നത്. ജലോത്സവ പ്രേമികൾക്കും, ഫ്ലൈബോർഡ് പ്രകടനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.
മലബാറിലെ വനിതാ ടീമുകൾ പങ്കെടുക്കുന്ന വള്ളം കളി മത്സരം ആദ്യമായി സംഘടിപ്പിച്ചത് മലബാർ ജലോത്സവത്തത്തിലാണ്. മികച്ച ടീമുകൾ പങ്കെടുക്കുന്ന വനിതാ വള്ളം കളി മത്സരത്തിന് കുടുംബശ്രീയുടെ പ്രാവീണ്യമുണ്ട്.
ഗോവ,കേരളം,കർണാടക എന്നീ സംസ്ഥാനങ്ങളിലെ മികച്ച അഡ്വഞ്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയുള്ള ജലസാഹസീക പ്രകടനങ്ങൾ ഏറെ വ്യത്യസ്തവും, ആവേശകരവുമായ കാഴ്ചയാണ്. ജല സാഹസീക പ്രകടനങ്ങളിൽ കായീക പ്രേമികൾക്കും പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്.
കേരളത്തിൻ്റെ പ്രധാന ടൂറിസം മത്സരമായി മാറിയ കയാക്കിങ് വ്യത്യസ്ത രീതിയിൽ മലബാർ ജലോത്സവത്തിൽ സംഘടിപ്പിക്കുന്നു. ആറാം മലബാർ ജലോത്സവത്തിൻ്റെ ഭാഗമായി ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ് നടത്തുവാനുള്ള ശ്രമത്തിലാണ് സംഘാടകർ.
കേരളവേഷം ധരിച്ച മലയാള മങ്കമാർ, മംഗലശ്ശേരി പുഴയുടെ ഓളങ്ങളിൽ അണിനിരക്കുമ്പോൾ വ്യത്യസ്തമായ ജല നിശ്ചല ദൃശ്യങ്ങളുടെ മത്സരങ്ങളും, പുലിക്കളിയും, മാവേലിയും ഉൾപ്പെടുന്ന വേഷങ്ങളും പുഴയിൽ അണിനിരക്കുന്നു.
കരയിലെ ആവേശക്കൊട്ട് മലബാർ ജലോത്സവ ദിവസം മംഗലശ്ശേരി പുഴയുടെ ഓളങ്ങളിൽ....
0
Teams
0
Viewers
0
Since
0
Games
Watch Malabar Jalolsavam Live
We will broadcast live video On October 29th !
മംഗലശ്ശേരി ടൂറിസം ഗ്രാമം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പട്ടുവം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ടൂറിസം പോയിന്റ് സന്ദർശിക്കുവാൻ നിങ്ങളേവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.